BJP ally in UP meets Congress, says free to choose own path
ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയെന്ന് വാര്‍ത്ത. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിലെ രണ്ട് പാര്‍ട്ടികള്‍ പുറത്തുപോയേക്കും. സഖ്യം വിടുകയാണെന്ന് രണ്ട് പാര്‍ട്ടികളും സൂചന നല്‍കി. ഒരു പാര്‍ട്ടി കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുകയും ചെയ്തു. മറ്റൊരു പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നേക്കുമെന്നാണ് വിവരം. ഇതോടെ ബിജെപി രണ്ട് പാര്‍ട്ടി നേതാക്കളുമായി നിരന്തരം ചര്‍ച്ച നടത്തുകയാണ്. സഖ്യംവിടരുതെന്ന് ആവശ്യപ്പെട്ടാണ് ചര്‍ച്ചകള്‍.